
കേരളത്തിന്റെ 24-ാംമത് സ്പീക്കറായി എ.എന്‍.ഷംസീര്‍ സ്ഥാനമേറ്റെടുത്തിട്ട് സെപ്തംബര്‍ 12 ന് മൂന്ന് വര്‍ഷം തികയുന്നു.
* ഈ മൂന്ന് വര്‍ഷക്കാലം കേരള നിയമസഭയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒട്ടേറെ അദ്ധ്യായങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് കേരളത്തിനാകെ അഭിമാനിക്കാവുന്ന ഒന്നാണ്.
* അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതുമായ ഒന്ന് നിയമസഭാ പുസ്തകോത്സവം തന്നെയാണ്.
* കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയാഘോഷം ഒരു ജനാധിപത്യസ്ഥാപനത്തിന് ഇതിലും ഭംഗിയായി നിര്‍വ്വഹിക്കാനാകുമോ എന്ന് സംശയമാണ്.
* ഒരു നൂറ്റാണ്ടിന്റെ ചരിത്രസമ്പത്ത് കാത്തുസൂക്ഷിക്കുന്ന നിയമസഭാ ലൈബ്രറിയുടെ അംഗത്വം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി.
* ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച KLIBF- കേരള നിയമസഭാ പുസ്തകോത്സവം വിജയകരമായ മൂന്ന് പതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു.
* രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നിയമസഭ ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.
* ഈ പുസ്തകോത്സവ കാലയളവുകളില്‍ നിയമസഭാ മന്ദിരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് അതൊരു ജനകീയ ഉത്സവമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
* പുസ്തകോത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ കലാസാഹിത്യസാംസ്കാരിക
സാമൂഹിക മേഖലകളിലെ മഹത്പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി "നിയമസഭാ അവാർഡ്" ഏർപ്പെടുത്തി.
* ഓരോ സഭാസമ്മേളനകാലയളവിലും സ്പീക്കര്‍ സഭയിലില്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനായി നിശ്ചയിക്കുന്ന മൂന്നംഗ ചെയര്മാന്മാരുടെ പാനലിലേക്ക് ആദ്യമായി മൂന്ന് വനിതാ സാമാജികരെ നിയോഗിച്ചുക്കൊണ്ട് മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി.
* യു.പ്രതിഭ, സി.കെ. ആശ, കെ.കെ രമ എന്നീ വനിതാംഗങ്ങളാണ് സഭയുടെ 7-ാം സമ്മേളനത്തില്‍ ഈ പാനലില്‍ അംഗങ്ങളായത്.
* അമ്പതാണ്ടുകള്‍ തുടര്‍ച്ചയായി നിയമസഭാസാമാജികനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആദരിച്ചുക്കൊണ്ട് അദ്ദേഹം കേരള നിയമസഭയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരദ്ധ്യായത്തിന് കയ്യൊപ്പ് ചാര്‍ത്തി.
* ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലേക്ക് രാജ്യത്തിന്റെ ഭരണഘടനാ നിര്‍മ്മാണസമിതിയുടെ സംവാദങ്ങളെ വിവര്‍ത്തനം ചെയ്യുക എന്ന ചരിത്രപരമായ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നല്കി.
* കോണ്‍സ്റ്റിറ്റ്യൂഷണല്‍ അസംബ്ലി ഡിബേറ്റ്സിന്റെ മലയാളപരിഭാഷയുടെ ഒന്നാം വാല്യം ഈ വര്‍ഷം പ്രകാശനം ചെയ്യപ്പെട്ടത് മറ്റൊരു ചരിത്രമുഹൂര്‍ത്തം.
* അതോടൊപ്പം, വജ്രകാന്തിയില്‍ പതിനാലാം കേരള നിയമസഭ,
കേരളം പാസാക്കിയ നിയമങ്ങള്‍ -
പ്രഭാവപഠനങ്ങള്‍ വാല്യം II,
ബജറ്റ് പ്രസംഗങ്ങള്‍ വാല്യം I & II,
സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും
എന്നീ നാലുപുസ്തകങ്ങള്‍ കൂടി തയ്യാറാക്കി പ്രകാശനം ചെയ്തു.
* കേരളസംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച ദാര്‍ശനികനായ നേതാവുമായ ഇ എം എസ് - ന്റെ സ്മരണക്കായി ഇ എം എസ് സ്മൃതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുക്കൊണ്ട് കേരള നിയമസഭാ മ്യൂസിയത്തിനെ കൂടുതല്‍ അര്‍ത്ഥവത്താക്കി.
* എം.എല്‍.എ. ......
മുൻ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചന് ആദരാഞ്ജലികൾഒമ്പതാം കേരള നിയമസഭയുടെ സ്പീക്കറായിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.പി.......
മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി.തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു.......
കൊച്ചി : സംസ്ഥാനത്ത് ആദ്യമായി റോബോട്ടിക്-അസിസ്റ്റഡ് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (സിഎബിജി) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച മൾട്ടിസ്പെഷ്യലിറ്റി ആശുപത്രികളിൽ ഒന്നായ ആസ്റ്റർ മെഡ്സിറ്റി. ഹൃദ്രോഗ ചികിത്സയിൽ കേരളം കൈവരിക്കുന്ന സുപ്രധാന മുന്നേറ്റങ്ങളിൽ ഒന്നാണിത്. ......
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മന:ശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. "ആത്മഹത്യയെക്കുറിച്ചുള്ള ആഖ്യാനം മാറ്റൽ ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ തിരുവനന്തപുരം കിംസ് ഹെൽത്തിലെ മാനസികാരോഗ്യ വിദഗ്ധ ഡോ. ......
കൊച്ചി: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനായി 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്ക് കൂടി ഇയു അംഗീകാരം നല്കി. ഇതോടെ അമേരിക്കന്‍ ചുങ്കമടക്കമുള്ള വെല്ലുവിളികളെ മറികടന്ന് യൂറോപ്യന്‍ വിപണിയില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ ഈ നീക്കം ഇന്ത്യയ്ക്ക് സഹായകമാകും.
യൂറോപ്യന്‍ യൂണിയന് അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ നീക്കത്തോടെ 538-ല്‍ നിന്ന് 604 ആയി ഉയര്‍ന്നു. ......
സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മാർഗ്ഗരേഖ ഹൈക്കോടതിയിൽ സമർപ്പിച്ച് സർക്കാർ.ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ഡിവിഷൻ ബഞ്ച് സർക്കാറിന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഗവണ്മെന്റ് തയ്യാറാക്കിയ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മാർഗ്ഗരേഖ സർക്കാർ ഹൈക്കോടതിൽ ഹാജരാക്കി.2019-ൽ സുൽത്താൻ ബത്തേരിയിൽ ക്ളാസ് റൂമിൽ വച്ച് പാമ്പ് കടിയേറ്റ് ഒമ്പതാം ക്ളാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ജില്ലാ താലൂക്ക് ആശുപത്രികളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളും, വിദ്യാർത്ഥി സുരക്ഷിതത്വത്തിന് മാനദണ്ഡവും ആവിശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽ ചെയ്ത ഹർജിയുടെയും കോടതി സ്വമേധയാ എടുത്ത കേസിന്റെയും അടിസ്ഥാനത്തിൽ കോടതി ചീഫ് സെക്രെട്ടറിയോട് ഉന്നതതല യോഗം വിളിച്ച് സുരക്ഷാ മാനദണ്ഡം നിശ്ചയിക്കുവാൻ നിർദ്ദേശിച്ചിരുന്നു.സർക്കാറിന്റെ സുരക്ഷാ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇനി മുതൽ വിദ്യാർത്ഥികൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിലവിൽ വന്നു. ഹർജിക്കാരനായ അഡ്വ. ......
കൊച്ചി: പുതിയ ശാസ്ത്ര-സാങ്കേതികവിദ്യകളുമായി സംയോജിപ്പിക്കണമെന്ന് നിർദേശം കാലാവസ്ഥാ പ്രവചനം മുതൽ ബോട്ട് നിർമ്മാണം വരെ സമുദ്രത്സ്യമേഖലയിലെ നിർണായക ആവശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത കടലറിവുകൾ കരുത്താകുമെന്ന് വിദഗ്ധർ. കാലാവസ്ഥാ പ്രവചന മോഡലിംഗ്, റിമോട് സെൻസിംഗ് തുടങ്ങിയ ഏറ്റവും പുതിയ ശാസ്ത്ര-സാങ്കേതികവിദ്യകളുമായി ഇവയെ സംയോജിപ്പിക്കണമെന്ന് മത്സ്യമേഖലയിലെ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയിൽ നിർദേശമുയർന്നു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന പാനൽ ചർച്ചയിൽ ഫിഷറീസ് ശാസ്ത്രജ്ഞർ, ഷിപ്പിംഗ്-തുറമുഖ വിദഗ്ധർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, സംരംഭകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
തലമുറകളായി മത്സ്യത്തൊഴിലാളികൾ കാറ്റിന്റെ ദിശ, സമുദ്ര പ്രവാഹങ്ങൾ, കള്ളക്കടൽ എന്നിവ നിരീക്ഷിച്ച് കാലാവസ്ഥയും മത്സ്യലഭ്യതയും മനസ്സിലാക്കാറുണ്ട്. ......
കൊച്ചി: രണ്ട് വർഷത്തിനുള്ളിൽ 100 വിജയകരമായ ശസ്ത്രക്രിയകൾ എന്ന ചരിത്രനേട്ടവുമായി വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ബോൺ ആൻഡ് സോഫ്റ്റ് ടിഷ്യു കാൻസർ ക്ലിനിക്ക്. അസ്ഥികളെയും സോഫ്റ്റ് ടിഷ്യുകളെയും ബാധിക്കുന്ന അപൂർവവും സങ്കീർണ്ണവുമായ ക്യാൻസറുകളുടെ ചികിത്സയിൽ ഒരു നാഴികക്കല്ലാണ് ഈ നേട്ടം. ......

വത്തിക്കാൻ: വിശുദ്ധ പ്രഖ്യാപന ചടങ്ങിൽ ലിയോ പതിനാലാമൻ മാർപ്പാപ്പക്കൊപ്പം സഹകാർമികനായി മലയാളി വൈദികൻ.സെപ്റ്റംബർ 7 ന് വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്കുത്തിസിന്റെ ജീവിത ചരിത്രം എഴുതിയ ഫാ അഫ്രേം കുന്നപ്പളളിയാണ് പരിശുദ്ധ ലിയോ പാപ്പയുടെ കൂടെ പ്രധാന ആൾത്താരയിൽ സഹകാർമികനായത്.കാർലോ അക്കുത്തിസിന്റെ അമ്മയും പിയർ ജിയോർജിയോ ഫ്രസാത്തിയുടെ കുടുംബവും നൽകിയ പ്രത്യേക ക്ഷണപ്രകാരം ആയിരുന്നു ഈ അവസരം ലഭിച്ചത്. ഭാരതത്തിൽ കാർലോയുടെ മ്യൂസിയം ആരംഭിക്കുവാൻ മാർപാപ്പ തറ കല്ല് വെഞ്ചിരിച്ചു നൽകി.
2007-ൽ കാർലോ അക്കുത്തിസിന്റെ അമ്മയുമായി പരിചയപ്പെട്ട എഫ്രേം അച്ഛൻ, 2011-ൽ ഇംഗ്ലീഷിൽ കാർലോയുടെ ആദ്യ ജീവചരിത്രം രചിച്ചു. സ്കൈപ്പ് മുഖാന്തിരം കാർലോയുടെ അമ്മയോടും പാപ്പയോടും നടത്തിയ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആ ഗ്രന്ഥം തയ്യാറായത്. പിന്നീട് കാർലോയുടെ നാമകരണ നടപടികൾക്ക് തുടക്കമായ ഗ്രന്ഥങ്ങളിലൊന്നായി അത് മാറി.
2013-ൽ കാർലോ ദൈവദാസനായപ്പോൾ, ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്കുത്തിസ്-ന്റെ നേതൃത്വവും എഫ്രേം അച്ഛൻ ഏറ്റെടുത്തു. ബ്രസീൽ, ഫിലിപ്പീൻസ്, അർജന്റീന, ചൈന, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ അദ്ദേഹം കാർലോയുടെ സന്ദേശം പ്രചരിപ്പിച്ചു.
അദ്ദേഹം സെമിനാരിയിൽ പഠനം ആരംഭിക്കുമ്പോൾ തന്നെ ജോയിസ് അപ്രേം–ജെസ്സി ജോയിസ് ദമ്പതികൾ (അച്ഛന്റെ മാതാപിതാക്കൾ) അദ്ദേഹത്തെ പിന്തുണച്ചു. ......